പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തായ്ലാന്റിലെ കന്തിതം മഠത്തില്‍ ഏറെ നാള്‍ മഠാധിപനായ് സേവനമനുഷ്ടിച്ചിരുന്ന ബുദ്ധസന്യാസി വിരപൂള്‍ സുഖ്പോലിന് 16 വര്‍ഷത്തെ തടവ് ശിക്ഷ. ബാങ്കോക്ക് ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്. കള്ളപ്പണക്കേസില്‍ കുടുങ്ങിയ ഇയാള്‍ക്ക് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ നേരത്തെ ലഭിച്ചിരിന്നു. തുടര്‍ന്ന് കോടതി പതിനാറ് വര്‍ഷത്തെ ശിക്ഷകൂടി വിധിച്ചതോടെ ശിക്ഷാ കാലാവധി 36 വര്‍ഷമായി.
Post Your Comments