Latest NewsIndia

ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് ഐന്‍സ്റ്റീന്‍ പുരസ്‌കാരം

ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ അഭയ് അസ്‌തേക്കറിന് ഐന്‍സ്റ്റീന്‍ പുരസ്‌കാരം. കഴിഞ്ഞ നാലു വര്‍ഷമായി ഗുരുത്വാകര്‍ഷണ ശാസ്ത്രപഠനത്തിനായി ജീവിതം ഉഴിച്ചുവച്ചിരിക്കുകയാണ് അഭയ്.

1987 പെന്‍ സ്റ്റേറ്റില്‍ ഭൗതിക ശാസ്ത്രജ്ഞനായിരിക്കെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പ്രവചനത്തെ നിര്‍വചിക്കാന്‍ ഗണിതശാസ്ത്രപരമായ മാര്‍ഗം അഭയ് അവലംബിച്ചിരുന്നു. സാമാന്യ ആപേക്ഷികത, പ്രപഞ്ചവിജ്ഞാനശാസ്ത്രം, ക്വാണ്ടം ഗ്രാവിറ്റി എന്നിവയില്‍ പ്രത്യേകപഠനം നടത്തിയ ശാസ്ത്രജ്ഞനാണ് അഭയ് അസ്‌തേക്കര്‍.

രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഐനന്‍സ്റ്റീന്‍ പുരസ്‌കാരം നല്‍കുന്നത്. ബ്ലാക് ഹോള്‍ തിയറി, കാനോനിക്കല്‍ ക്വാണ്ടം ഗ്രാവിറ്റി, ക്വാണ്ടം കോസ്‌മോളജി എന്നിവ ഉള്‍പ്പെടുന്ന സാമാന്യ ആപേക്ഷികതയ്ക്കുള്ള സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഒക്ടോബര്‍ 23 ന് അഭയ് അസ്‌തേക്കറിന് അവാര്‍ഡ് നല്‍കും.

മഹാരാഷ്ട്രക്കാരാനാണ് അഭയ് അസ്‌തേക്കര്‍. ഇന്ത്യയില്‍ നിന്ന് ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ഉന്നത പഠനത്തിന് ചേര്‍ന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 230 ത്തോളം ശാസ്ത്രീയ രചനകള്‍ നടത്തിയിട്ടുണ്ട്.

ക്വാണ്ടം ഗുരുത്വാകര്‍ഷണത്തിലേക്ക് നയിക്കുന്ന ഒരു ഗേജ് സിദ്ധാന്തമെന്ന നിലയില്‍ അദ്ദേഹം സാമാന്യ ആപേക്ഷികതയെ പരിഷ്‌കരിക്കുന്നതിലും നിര്‍ണായകസംഭവാന നല്‍കിയിട്ടുണ്ട്

shortlink

Post Your Comments


Back to top button