KeralaLatest News

ബിജെപി സമരത്തില്‍ പങ്കെടുത്തു: ജി.രാമന്‍നായര്‍ക്ക് സസ്‌പെന്‍ഷന്‍

നേരത്തേ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ  പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ എഐസിസി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപിയാണെന്നും അതിനാലാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു രാമന്‍നായര്‍ പറഞ്ഞിരുന്നു.

നേരത്തേ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം തള്ളുകയായിരുന്നു. പന്തളം രാജകുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button