KeralaLatest News

വൈദ്യുതിത്തൂണുകൾ പരസ്യം പതിക്കാനുള്ളതല്ല; ദുരുപയോ​ഗം ചെയ്താൽ കർശന നടപടി: കളക്ടർ അമിത് മീണ

വൈദ്യുതിത്തൂണുകളിലെ പ്രചാരണ ബോർഡുകൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ യോഗം ചേർന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

മലപ്പുറം: വൈദ്യുതിത്തൂണുകൾ പരസ്യം പതിക്കാനുള്ളതല്ലെന്ന് കളക്ടർ. വൈദ്യുതിത്തൂണുകളിൽ പോസ്റ്ററുകളും മറ്റും സ്ഥാപിച്ച് പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു.

കളക്ടറേറ്റിൽ നടന്ന ജില്ലാതല വൈദ്യുതി അപകടനിവാരണ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിത്തൂണുകളിലെ പ്രചാരണ ബോർഡുകൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ യോഗം ചേർന്ന്് നടപടി സ്വീകരിക്കണം. മറുനാടൻ തൊഴിലാളികളുടെ ക്യാമ്പുകളിൽ വൈദ്യുതീകരണം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ലേബർ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.

ചമ്രവട്ടം തിരൂർ റോഡിൽ കെ.എസ്.ഇ.ബിയുടെ ലൈനിൽ മാറ്റംവരുത്തുന്നതിനായി പൊതുമരാമത്ത് റോഡ് വിഭാഗവുമായി ചേർന്ന് പരിശോധന നടത്തുന്നതാണ് . വി.ഐ.പി. സന്ദർശനംപോലുള്ള ആവശ്യങ്ങൾക്ക് ലൈസൻസുള്ള ഇലക്‌ട്രിക്കൽ കോൺട്രാക്ടർമാരുടെ പാനൽ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button