ബെംഗലുരു: ലോണ്‍ അനുവദിക്കണമെങ്കില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന ഭീഷണിയുമായി ബാങ്ക് മാനേജര്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോട് തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഓടിച്ചിട്ടു മര്‍ദ്ദിച്ചു. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ആവശ്യമുന്നയിച്ചത്.
തന്റെ ഇഷ്ടത്തിന് വഴങ്ങുകയാണെങ്കില്‍ മാത്രമേ ലോണ്‍ അനുവദിക്കുകയുള്ളു എന്ന നിലപാട് എടുക്കുകയായിരുന്നു. ഇതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീടിന് പുറത്തേക്കോടിയ ഇയാളെ പിന്തുടര്‍ന്നെത്തിയ യുവതി വടി ഉപയോഗിച്ച് തല്ലുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments