Latest NewsKerala

സംസ്ഥാനത്തെ ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കും

ആലപ്പുഴ: നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കാന്‍കൾ നടപടിയായി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ ആംബുലന്‍സുകള്‍ വ്യത്യസ്ത രീതിയില്‍ ഫീസ് ഈടാക്കുന്നതായി വ്യക്തമായിരുന്നു.

നിലവില്‍ കിലോമീറ്ററിന് കൂടിയ നിരക്ക് ഈടാക്കുന്നതോടൊപ്പം വെയിറ്റിംഗ് ചാര്‍ജ്, മറ്റു ചിലവുകള്‍, മടക്കയാത്ര എന്നീ പേരുകളിലും അധിക തുക ഈടാക്കാറുണ്ട്. ഇടനിലക്കാര്‍ ഇതിന് ഒത്താശ ചെയ്ത് കൊടുക്കാറുണ്ട്. ഇടനിലക്കാരുടെ ഒത്താശമൂലം ചില ആംബുലന്‍സുകള്‍ക്ക് നല്ല ഓട്ടം ലഭിക്കുമ്പോള്‍ മറ്റു ചില ആംബുലന്‍സുകള്‍ക്ക് ഓട്ടവും കാണുകയില്ല. ഇതിന് ഒക്കെ പരിഹാരമായാണ് ആംബുലന്‍സുകള്‍ നിരക്ക് ഏകീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ആംബുലന്‍സുകളുടെയും വിവരങ്ങള്‍, അതിലുള്ള സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സുകളെ വിവിധ ക്ലാസുകളായി തരംതിരിക്കും.ഇതിന് ശേഷമാണ് ആംബുലന്‍സുകളുടെ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്.ആംബുലന്‍സുകള്‍ ആശുപത്രിക്ക് സമീപം മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശവും ഉണ്ട്

.ആംബുലന്‍സ് മേഖലയിലെ ചൂഷണം ഇതുവഴി ഒഴിവാക്കുവാന്‍ സാധിക്കുമെന്ന് ആലപ്പുഴയിലെ ആംബുലന്‍സ് ഉടമയായ രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇന്ധനവില കുതിച്ചുയരുമ്പോഴും നിരക്ക് കൂട്ടാതെ പഴയ നിരക്കില്‍ ആംബുലന്‍സ് ഓടുന്നവരും ഉണ്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button