Latest NewsKeralaIndia

യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്

ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പമ്പ∙ അയ്യപ്പദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകൾക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതിനിടെ, യുവതി ഉൾപ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയെ വിശ്വാസികൾ മടക്കിയയച്ചു. ഇതുകൂടാതെ ചേർത്തല സ്വദേശിനിയായ നിരീശ്വര വാദിയായ യുവതിയെ പത്തനം തിട്ടയിൽ തന്നെ തടഞ്ഞു. പോലീസെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button