തിരുവനന്തപു: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സമരത്തിന് മുന്നിട്ടിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. കേരളത്തില്‍ വര്‍ഗീയ ലഹളയുണ്ടാക്കാനാണ് രാഹുല്‍ ഈശ്വറിന്റെ ശ്രമമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയതാണ് സര്‍ക്കാരെന്നും എന്നാല്‍ കോടതി വിധിയ്ക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്താനിറങ്ങിയിരിക്കുന്നതെന്നും സുനിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുല്‍ ഈശ്വറാണ്. തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവില്‍ ഇറക്കിയതും രാഹുലാണ്. ഭാര്യ ദീപയെയും ‘അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളില്‍ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്. കേരളത്തില്‍ വര്‍ഗീയ ലഹളക്കാണ് രാഹുല്‍ നേതൃത്വം നല്‍കിയത്.
സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്.
എന്നിട്ട് ഇപ്പോ രാഹുല്‍ എവിടെ? ചവിട്ടി കയറാന്‍ അയാളുടെ നെഞ്ച് എവിടെ? തെരുവില്‍ പെണ്ണുങ്ങളെ തടയാന്‍ ദീപ എവിടെ? തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല. രാഹുലിനെതിരെ വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം. ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുല്‍ പറയുന്നത് തെറി പറയുന്നത് പോലെയാണ്. രാഹുല്‍: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങള്‍. നിങ്ങള്‍ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം. പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങള്‍ നയിക്കാന്‍ നോക്കുന്നത്. എന്നെങ്കിലും നിങ്ങള്‍ ഇതിനു മാപ്പു പറയേണ്ടി വരും. ദുഖിക്കേണ്ടി വരും.
Post Your Comments