ഔറംഗാബാദ്: പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് വഴി മൊബൈൽ ഫോണ്‍ ഓർഡർ ചെയ്ത് ശേഷം കാത്തിരുന്ന യുവാവിന് കൊറിയറായി ലഭിച്ചത് ഇഷ്ടിക. ഒക്ടോബർ 9 നായിരുന്നു സംഭവം. മുംബൈയിലെ ഹഡ്കോ സ്വദേശി ഗജാനൻ ഖരതാണ് ഓൺലെൻ ഷോപ്പിംഗ് സൈറ്റിൽനിന്നും മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. 9,134 രൂപയ്ക്കാണ് ഫോൺ ഓർഡർ ചെയ്തപ്പോൾ ഒരാഴ്ച്ചയ്ക്കുള്ളിൽ ഓർഡർ ഡെലിവറി ചെയ്യുമെന്ന് ഖരത്തിന് കമ്പനിയിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു.
ശേഷം ഓർഡർ ചെയ്ത പ്രകാരം ഞായറാഴ്ച്ച ഖരത്തിന് പാഴ്സല്‍ വന്നു. തുറന്നു നോക്കിയപ്പോഴാണ് ഫോണിന് പകരം ഇഷ്ടിക ലഭിച്ചത്. പിന്നീട് ഖരത് ഡെലിവറി ബോയിയെ വിളിച്ചെങ്കിലും തനിക്കറിയില്ലെന്നും പാർസൽ ഡെലിവറി ചെയ്യുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും, പൊതിക്കുള്ളിൽ എന്താണെന്ന് നോക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഡെലവറി ബോയിൽ നിന്നും ലഭിച്ച പ്രതികരണം. സംഭവത്തെ തുടർന്ന് ഷോപ്പിങ്ങ് സൈറ്റിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി.
Post Your Comments