ആന്‍ഡ്രോയ്ഡ് പൈയില്‍ പുറത്തിറങ്ങുന്ന ആദ്യ നോണ്‍-പിക്സല്‍ സ്മാര്‍ട്ട് ഫോണായ വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 ടി സ്മാര്‍ട്ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. 3700 എംഎഎച്ച് ബാറ്ററി, സ്ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യ, വണ്‍ പ്ലസിന്റെ ഫാസ്റ്റ് ചാര്‍ജ് ടെക്നോളജി എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. ഈ മാസം 30 ന് പുറത്തിറക്കുന്ന ഫോണ്‍ നവംബര്‍ രണ്ട് മുതല്‍ വാങ്ങാന്‍ സാധിക്കും. ആമസോണ്‍, ക്രോമ ഔട്ട്ലെറ്റുകള്, വണ്‍ പ്ലസ് എക്സ്ക്ലൂസീവ് ഓഫ്ലൈന് സ്റ്റോറുകള്‍ എന്നിവിടെ വണ്‍പ്ലസ് 6 ടിയുടെ പ്രീ ലോഞ്ച് ബുക്കിങ് ലഭ്യമാണ്.
സ്മാര്‍ട്ട്ഫോണ്‍ മുന്‍കൂട്ടി ബുക്കുചെയ്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും.ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ ഈ ഗിഫ്റ്റ് കാര്‍ഡ് വാങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ ഇത് റെഡീം ചെയ്യാനാകും. പ്രീ-ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 1490 രൂപ വിലയുള്ള വണ്‍ പ്ലസിന്റെ ടൈപ്പ് സി ബുള്ളറ്റ് ഇയര്‍ഫോണുകളും 500 രൂപയുടെ ആമസോണ്‍ പേ ബാലന്‍സും ലഭിക്കും. പുറത്തിറങ്ങി 5 മാസമായിട്ടും ആമസോണില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണായി വണ്‍ പ്ലസ് 6 തുടരുന്നുവെന്നും ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 36 മണിക്കൂറിനുള്ളില്‍ വണ്‍ പ്ലസിന്റെ 400 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണുകളാണ് ബുക്കു ചെയ്തതെന്നും വണ്‍പ്ലസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Post Your Comments