ഇടവേളയ്ക്ക് ശേഷം ബജറ്റ് വിലയിൽ കൂടുതൽ ഫീച്ചറുകളുള്ള പുത്തൻ സ്മാർട്ട് ഫോണുകളുമായി ലെനോവോ. കെ9, എ5 എന്നീ മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
18:9 ആസ്പെക്ട് റേഷ്യോ, 1440×720 പിക്സലില്‍ 5.72 ഇഞ്ച് എച്ച്ഡി പ്ലസ് മാക്സ് വിഷന്‍ ഡിസ്പ്ലേ,13 എംപി പ്രൈമറി സെന്‍സര്‍ 5 എംപി സെക്കന്‍ഡറി സെന്‍സര്‍ ഡ്യുവല്‍ റിയർ ക്യാമറ, 13 എംപി 5 എംപി മുൻക്യാമറ,3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് കെ9ന്റെ പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വാരിയന്റിന്(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്) 8,999 രൂപയാണ് വില.
എ5 ബജറ്റ് സ്മാര്‍ട്ഫോണിന് 18:9 ആസ്പെക്ട് റേഷ്യോയില്‍ 5.45 എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 16 എംപി പിൻ ക്യാമറ മുന്‍വശത്ത് 8 എംപി ക്യാമറ,4,000 എംഎഎച്ച് ബാറ്ററിയാണ് പ്രധാന പ്രത്യേകതകൾ. 2 ജിബി റാം 32 ജിബി സ്റ്റോറേജിന് 5,999 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജിന് 6,999 രൂപയുമാണ് വില.ഈ ഫോണിന്റെയും സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം. ഇരു ഫോണുകളും ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.
Post Your Comments