ഔറംഗബാദ്•മഹാരാഷ്ട്ര സ്വദേശിയായ യുവാവിന് പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്നും ഓർഡർ ചെയ്യ്ത മൊബൈൽ ഹാൻഡ്സെറ്റിന് പകരം കിട്ടിയത് ചുടുകട്ട. സംഭവത്തെ തുടർന്ന് യുവാവ് പോലീസിൽ ഓൺലൈൻ കമ്പനിക്ക് എതിരെ പരാതി നൽകി.
ഹഡ്കോ മേഖലയിലെ താമസക്കാരനായ ഗജാനൻ ഖരത് എന്ന യുവാവ് കഴിഞ്ഞ ഒക്ടോബർ 9 ന് ഷോപ്പിംഗ് സൈറ്റിലൂടെ ഒരു മൊബൈൽ ഫോണിന് ഓർഡർ നൽകുകയും 9,134 രൂപ നൽകുകയും ചെയ്തു. പിന്നീട് മൊബൈൽ ഫോൺ എപ്പോൾ ലഭിക്കുമെന്നതിനെ കുറിച്ച് ഇ കൊമേഴ്സ് കമ്പനിയിൽ നിന്നും തുടർച്ചയായ സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ശേഷമാണ് കഴിഞ്ഞ ഞാറാഴ്ച ചില്ലറ വിൽപ്പനക്കാരനിൽ നിന്നും ഒരു പാക്കറ്റ് ഗജനനു ലഭിക്കുന്നത്. എന്നാൽ, അത് തുറന്നപ്പോൾ, മൊബൈൽ ഹാൻഡ്സെറ്റിന് പകരം, ചുടുകട്ടയാണ് അദ്ദേഹം കണ്ടത്.
തുടർന്ന് ഫോൺ കൊണ്ടുവന്നു കൊടുത്ത കൊറിയർ ഡെലിവറിക്കാരനെ വിളിച്ച് അന്വേഷിച്ചപ്പോൾ, അവരുടെ ഉത്തരവാദിത്വം പാർസലിനെ ഏൽപിക്കുക മാത്രമാണെന്നും അതിൽ ഉള്ളത് എന്താണെന്നു മനസ്സിലാക്കാൻ അല്ലെന്നുമുള്ള മറുപടിയാണ് ഗജനനു ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്യ്ത ഹർസുൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനീഷ് കല്യാങ്കർ പറഞ്ഞു.
ഇ കൊമേഴ്സ് കമ്പനിക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് എടുത്തു. വിശദമായ അന്വേഷണം നടക്കുകയാണ്.
Post Your Comments