കൊണ്ടോട്ടി: 2019 ലെ ഹജ്ജ് തീർഥാടനം അപേക്ഷാഫോറം നാളെ മുതൽ. അടുത്തവർഷത്തെ ഹജ്ജിന്റെ ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഒക്ടോബർ 18 മുതൽ നവംബർ 17 വരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവർഷത്തെ ഹജ്ജ് കർമത്തിനുള്ള അപേക്ഷ സ്വീകരിക്കുക. ഒാൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം.
കൂടാതെ തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഡിസംബർ അവസാനവാരം നടക്കും. ട്രെയിനർമാർക്കുള്ള പരിശീലനവും ഡിസംബറിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നടക്കും. രാജ്യത്തെ വിവിധ എംബാർക്കേഷൻ പോയൻറുകളിൽനിന്ന് സർവിസ് നടത്തുന്ന വിമാനകമ്പനികളുടെ ടെൻഡർ നടപടികൾ ഒക്ടോബറിൽ പൂർത്തിയാകും. ജൂലൈ ഒന്നുമുതൽ ആഗസ്റ്റ് മൂന്നുവരെയാണ് ഇൗ വർഷത്തെ ഹജ്ജ് സർവിസ്.
ശേഷം ആഗസ്റ്റ് 14 മുതൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും.ഫെബ്രുവരി 22നകം ഫ്ലൈറ്റ് ഷെഡ്യൂൾ വിമാനകമ്പനികൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിക്കും. അവസരം ലഭിച്ചവർക്ക് ആദ്യഗഡു അടക്കുന്നതിനും തുക അടച്ചതിന്റ പേ-ഇൻ സ്ലിപ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 ആണ്. ജനുവരി 31 ആണ് പാസ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
Post Your Comments