ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം. ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇരുപത്തിയേഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയത്. ജയില്‍ മോചിതനായി ജലന്ധറില്‍ തിരിച്ചെത്തിയ മുന്‍ ബിഷപ്പിനെ മാലയിട്ടാണ് വിശ്വാസികള്‍ വരവേറ്റത്.
നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ എത്തിയത്. പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന ഇവര്‍ ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് എന്നു വിളിച്ചാണ് വിശ്വാസികള്‍ സ്വീകരിച്ചത്.
ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം. കേരളത്തില്‍ പ്രവശിക്കരുത്, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
Post Your Comments