Latest NewsInternational

എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും

വിമാനങ്ങളുടെ സമയക്രമം ഡിജിസിഎയുടെ പരിഗണനയിലാണുള്ളത്

ദോഹ ∙ കഎയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും. കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) പരിഗണനയിലാണുള്ളത്.

സമയക്രമത്തിന് അംഗീകാരം ലഭിച്ചാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ദോഹ– കണ്ണൂർ സെക്ടറിൽ ആഴ്ചയിൽ 4 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. താൽക്കാലിക സമയക്രമം അനുസരിച്ച് കണ്ണൂർ– ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരിൽ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. ദോഹ– കണ്ണൂർ വിമാനം(ഐഎക്സ് 0774) രാത്രി 11നു ദോഹയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 5.45നു കണ്ണൂരിലെത്തും. നാലു മണിക്കൂറും 15 മിനിറ്റുമായിരിക്കും യാത്രാ സമയം. ഡിസംബർ ഒൻപതിനാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.

കൂടാതെ 2,300 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കണ്ണൂർ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ കെട്ടിടത്തിനു മാത്രം 97,000 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. 24 ചെക്ക് ഇൻ കൗണ്ടറുകളും, സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെൽഫ് ചെക്കിങ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. 32 ഇമിഗ്രേഷൻ കൗണ്ടറുകൾക്കു പുറമെ, നാല് ഇ– വീസ കൗണ്ടറുകളുമുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button