തൃശൂർ: പ്രശസ്തമായ വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സിപിഎം പിടിച്ചെടുത്തു. പാർട്ടി അംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം ഉപദേശക സമതി പിടിച്ചെടുത്തത്. ആദ്യമായാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത്. ക്ഷേത്രം ഉൾപ്പെട്ട പ്രദേശത്തെ ലോക്കൽ സെക്രട്ടറിയാകും ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റ്. സമിതിയിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ ഉടൻ പുറത്തുവിടും.
ക്ഷേത്ര ഉപദേശക സമിതിയിലെ 19 അംഗങ്ങളിൽ ബി 11 പേരും പാർട്ടി അംഗങ്ങളാണ്. സമിതിയെ തിരഞ്ഞെടുക്കാനായി കൊച്ചിൻ ദേവസവം ബോർഡ് വിളിച്ച യോഗത്തിൽ സിപിഎം, സിഐടിയു ഏരിയ സെക്രട്ടറിമാർ പങ്കെടുത്തു
Post Your Comments