Latest NewsInternational

പ്രശസ്ത നടൻ ചൗ യുന്‍ ഫാറ്റ് സമ്പാദ്യമത്രയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം നൽകി

714 ദശലക്ഷഎ ഡോളര്‍ വരുന്നതുകയാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത്

തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചൗ യുന്‍ ഫാറ്റ്.3 തവണഹോങ്‌കോ്ങിലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സൂപ്പര്‍താരം ചൗ യുന്‍ ഫാറ്റ് തന്റെ സമ്പാദ്യമത്രയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തിരിക്കുകയാണ്.

നിസാര തുകയല്ല, നാല്‍പതു വര്‍ഷം ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന് സമ്പാദിച്ച കോടിക്കണക്കിന് രൂപയാണ് ക്രൗച്ചിങ് ടൈഗര്‍, ഹിഡ്ഡന്‍ ഡ്രാഗണ്‍, ഹാര്‍ഡ് ബോയില്‍ഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ താരമായ ചൗ യുന്‍ സംഭാവന ചെയ്തത്. ഏതാണ്ട് 714 ദശലക്ഷം ഡോളര്‍ വരും ഈ തുക. തന്റെ വില്‍പത്രത്തിലാണ് ചൗ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ചൗവിന്റെ നടപടി സിനിമാലോകത്തെ മുഴുവന്‍ അമ്പരിപ്പിച്ചപ്പോൾ മറുപടി അതിശയകരമായിരുന്നു . ഈ പണമൊന്നും വാസ്തവത്തില്‍ എനിക്ക് അവകാശപ്പെട്ടതല്ല. ഞാന്‍ അതിന്റെ താത്കാലിക സൂക്ഷിപ്പുകാരന്‍ മാത്രമാണ്-പ്രേക്ഷകര്‍ ഫാറ്റ് ഗോര്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ചൗ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button