KeralaLatest News

പ്രളയാനന്തര പുനര്‍നിര്‍മാണം; കേരളത്തിന് 3682 കോടിയുടെ സഹായവുമായി ലോകബാങ്ക്

54 ലക്ഷം പേരെ പ്രളയംബാധിച്ചെന്ന് ലോകബാങ്ക് സംഘം

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3682 കോടിരൂപയുടെ ലോകബാങ്ക് സഹായം. 404 കോടിരൂപ അടിയന്തരസഹായമായി ലഭ്യമാക്കും. അടിസ്ഥാനസൗകര്യവും ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാകും ലോകബാങ്ക് വായ്പ ലഭിക്കുന്നത്.

500 മില്യണ്‍ ഡോളര്‍ അഥവാ 3682 കോടിരൂപ സംസ്ഥാനത്തിന് നല്‍കാമെന്നാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ലോകബാങ്ക് സംഘം അറിയിച്ചത്. നടപ്പിലുള്ള പദ്ധതികള്‍ക്ക് അനുവദിച്ച 404 കോടിരൂപ അടിയന്തരസഹായമായി വഴിതിരിച്ച് നല്‍കും. 54 ലക്ഷം പേരെ പ്രളയംബാധിച്ചെന്ന് ലോകബാങ്ക് സംഘം പഠനത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ആറിലൊന്ന് വരുമിത്.

കൂടുതല്‍ ധനസമാഹരണത്തിനുള്ള സാങ്കേതിക സഹായവും ഉപദേശവും നല്‍കാന്‍ തയ്യാറാണെന്നാണ് ലോകബാങ്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ലോകബാങ്ക് സഹായം അനുവദിക്കാറ് കുടിവെള്ളം, ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായാണ്. എന്നാല്‍ കേരളത്തിന്‍റെ കാര്യത്തില്‍ വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതടക്കമുള്ള സഹായങ്ങള്‍ ലോകബാങ്ക് വാഗ്ദാനം ചെയ്തതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button