പത്തനംതിട്ട: ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കാലുകുത്തുകയാണെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കും, നിലയ്ക്കലില്‍ വെല്ലുവിളിയുമായി സ്ത്രീ കൂട്ടായ്മ. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനും പിന്തിരിപ്പിക്കാനും നിലയ്ക്കലില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ സ്ത്രീ കൂട്ടായ്മ. അതുവഴി തീര്‍ത്ഥാടനത്തിനെത്തുന്ന വാഹനങ്ങള്‍ അനധികൃതമായി തടഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. ശബരിമലയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ഇവര്‍ തടയുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
സുപ്രീകോടതി കോടതി വിധി അതുപോലെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിനാല്‍ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ലെന്നും വിധിക്കെതിരെ നിയമം ഉണ്ടാക്കാനൊന്നും സര്‍ക്കാരില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബരിമലയിലേക്ക് പോകുന്നവരെ പരിശോധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. വിശ്വാസികള്‍ക്ക് എപ്പോഴും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടത്തണം. അതിന് തടസം വരുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. സാധാരണ ശബരിമലയില്‍ പോകുന്നവര്‍ ശാന്തമായി മടങ്ങി വരാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments