യു.എ.ഇ : സിനിമ നടിയെ അപമാനിക്കുന്ന തരത്തില്‍ അവരുടെ ഫോട്ടോ ഉള്‍പ്പെടുത്തി യുട്യൂബില്‍ വീഡിയോ (അപ് ലോഡ്) ഇട്ടതിന് അറബ് യുവാവിനെ കോടതി 3 മാസത്തെക്ക് ജയില്‍വാസത്തിന് ശിക്ഷിച്ചു. അബുദാബി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
അറബ് യുവാവ് യൂടൂബില്‍ ഇട്ട വീഡിയോ നടിയെ അപമാനം വരുത്തുന്ന വിധമാണെന്ന് കോടതി മനസിലാക്കിയതിനാലാണ് 3 മാസത്തെ ജയില്‍ വാസം വിധിച്ചത്. കീഴ് ക്കോടതിയില്‍ മുന്നേ സമര്‍പ്പിച്ച വിവരങ്ങള്‍ അബുദാബി കോടതി പഠിച്ചപ്പോള്‍ യുവാവിന്‍റെ ചെയ്തികള്‍ ഒാണ്‍ലെെന്‍ നിയമത്തിനെ ലംഘിക്കുന്ന തരത്തിലും നടിയുടെ സ്വകാര്യതക്ക് കോട്ടം തട്ടുന്ന വിധമുളളതാണെന്ന് വ്യക്തമായതിനാലാണ് ശിക്ഷ വിധിച്ചത്. നടി പോലീസിന് നല്‍കിയ പരാതി പ്രകാരമാണ് കേസ് എടുത്തിരുന്നത്.
Post Your Comments