ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആഡംബര ഹോട്ടലിനു മുന്‍പില്‍ യുവതിക്കു നേരെ പരസ്യമായി തോക്കു ചൂണ്ടി മുന്‍ എംപിയായ ബിഎസ്പി നേതാവിന്റെ മകന്‍ അവിനാഷ് പാണ്ഡെ. യുവതിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് അവിനാഷ് യുവതിക്കു നേരെ തോക്കു ചൂണ്ടിയത്.
തോക്കു ചൂണ്ടിയ അവിനാഷിനെ യുവതിയുടെ സുഹൃത്തുക്കളും ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നു പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തില്‍ അവിനാഷിനെതിരെ കേസെടുത്തതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കൈയ്യില്‍ തോക്കുമേന്തി അക്രമകാരിയായി നില്‍ക്കുന്ന അവിനാഷിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
#WATCH A man brandishes a gun outside a 5-star hotel in Delhi on October 14. A case has been registered in connection with the incident. #Delhi pic.twitter.com/G14eqVJU0U
— ANI (@ANI) October 16, 2018
Post Your Comments