കൊച്ചി: തിലകനു മാത്രമല്ല, തനിക്കും സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് മകൻ ഷമ്മി തിലകൻ. വിരമിക്കൽ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരിൽ പെൻഷൻ തന്നതെന്നും കഴിഞ്ഞ നിർവാഹക സമിതിയിൽ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറഞ്ഞു.
അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളിൽ ചില പ്രൊഡക്ഷൻ മാനേജർമാരിൽ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു. വിനയന്റെ പടത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാൻ സമ്മതിക്കാത്തതും മുകേഷാണ്. ഭാവി ഇരുളടഞ്ഞതാവുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഭയന്നിട്ടാണു പിൻമാറിയത്. ഒരാഴ്ച മുൻപ് താൻ ചിലതു പറയാൻ തയ്യാറെടുത്തതാണെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.
Post Your Comments