കാസര്‍ഗോഡ്: എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനത്തിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പ്രത്യേക ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എലുത്തുകാരന്‍ ചെറുതാക്കി കാണിക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. എല്‍ഐസി ജീവനക്കാരന് ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്സി-എസ്ടി ആക്ട് 31 പ്രകാരമാണു കേസ്.
ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ മാവിലന് സമുദായാംഗമായ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ സന്തോഷ് എച്ചിക്കാനം വാക്കുകള്‍ ഉപയോഗിച്ചെന്നാണ് വ്യക്തി പരാതിയില്‍ ബോധിപ്പിച്ചിട്ടുളളത്. എന്നാല്‍ ഇതിനെതിരെ സന്തോഷ് എച്ചിക്കാനം പ്രതികരിച്ചു. താന്‍ ഇതുവരെ എഴുതിയതും പറഞ്ഞതും എല്ലാം ദളിത് സമുദായത്തിന് വേണ്ടിയാണെന്നും എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്നും അദ്ദേഹം പറഞ്ഞു.
ഒരു പുസ്തക പ്രസാദകരുടെ ചര്‍ച്ചക്ക് ഇടക്ക് പന്തിഭോജനം എന്ന തന്‍റെ കഥയുമായി ബന്ധപ്പെട്ട ചില സംസാരം ഉണ്ടായി. ദളിത് അനുകൂല ചര്‍ച്ചക്കിടക്ക് തനിക്ക് അറിയാവുന്ന ഒരാള്‍ വെളുത്ത യുവതിയെ വിവാഹം ചെയ്തിട്ടുളളതായി അറിയാം എന്ന് മാത്രമാണ് താന്‍ പറഞ്ഞെതെന്നും വ്യക്തിയുടെ പേരു പോലും പറഞ്ഞിരുന്നില്ല എന്നും സന്തോഷ് എച്ചിക്കാനം പ്രതികരിച്ചു.
Post Your Comments