NattuvarthaLatest News

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; 69കാരന് നഷ്ടമായത് 60,000 രൂപ

പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് തുക നഷ്ടമായിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് വഴി സാധനങ്ങള്‍ വാങ്ങിയ വകയിലാണ് തുക നഷ്ടമായിരിക്കുന്നതെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്.

നേമം: ഓണ്‍ലൈന്‍ തട്ടിപ്പ് 69കാരന് നഷ്ടമായത് 60,000 രൂപ. പാപ്പനംകോട് മേലാംകോട് ഒറ്റപ്ലാവിള വീട്ടില്‍ ദിവാകരന്‍ നായരുടെ(69) പണമാണ് നഷ്ടമായത്. ദിവാകരന്റെ എസ്ബിഐ പാപ്പനംകോട് ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണകളായി പണം നഷ്ടപ്പെട്ടത്. പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് തുക നഷ്ടമായിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് വഴി സാധനങ്ങള്‍ വാങ്ങിയ വകയിലാണ് തുക നഷ്ടമായിരിക്കുന്നതെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്.

എട്ടാം തീയതി പെന്‍ഷന്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന വിവരം അറിയുന്നത്. ആദ്യമൊക്കെ പണം നഷ്ടപ്പെടുകയും അതേ തുക ഉടനെ അക്കൗണ്ടില്‍ വരികയും ചെയ്തിട്ടുണ്ട്. ഒടുവില്‍ തുക തിരികെ വരാതായതോടെയാണ് അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാതായത്. ഇപ്പോള്‍ 70 പൈസയാണു ബാലന്‍സ്. കഴിഞ്ഞ മാര്‍ച്ചിലാണ് എടിഎം കാര്‍ഡ് ലഭിച്ചത്. അത് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആരും ഒടിപി നമ്പര്‍ ചോദിച്ച് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് വാങ്ങാനും മറ്റും അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന തുകയാണിതെന്ന് അദ്ദേഹം പറയുന്നു. വാട്ടര്‍ അതോറിറ്റി ലാസ്റ്റ് ഗ്രേഡ് റിട്ടയേഡ് ജീവനക്കാരനാണ് ദിവാകരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button