ഇടുക്കി: മുനിയറ ഇല്ലിസിറ്റിയില്‍ 58കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദമ്ബതികള്‍ പിടിയില്‍. മുനിയറ കരിമല സ്വദേശി സുരേന്ദ്രന്‍, ഭാര്യ അളകമ്മ എന്നിന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനേയും അളകമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
കൊല്ലപ്പെട്ട കുഞ്ഞുമോന്റെ കരിമലയിലയിലുള്ള തോട്ടത്തിലെ ജോലിക്കാരായിരുന്നു സുരേന്ദ്രനും അളകമ്മയും. സംഭവം നടന്ന ദിവസം വൈകിയതിനാല്‍ ഇരുവരും ജോലി കഴിഞ്ഞ് കുഞ്ഞുമോന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. രാത്രിയില്‍ സുരേന്ദ്രന്‍ പുറത്തിറങ്ങിയ സമയം മദ്യലഹരിയിലായിരുന്ന കുഞ്ഞുമോന്‍ അളകമ്മയോട് മോശമായി പെരുമാറി. ഇതോടെ അളകമ്മ ബഹളമുണ്ടാക്കി. ബഹളം കേട്ട് വീട്ടിലേക്കെത്തിയ സുരേന്ദ്രന്‍ കൈയ്യില്‍ കിട്ടിയ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച് കുഞ്ഞുമോനെ അടിച്ചു വീഴ്ത്തി.
കട്ടിലിലേക്ക് വീണ കുഞ്ഞുമോനെ ഇരുവരും വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. മരണമുറപ്പാക്കിയ ശേഷം പ്രതികള്‍ കരിമലയില്‍ തന്നെയുള്ള സുരേന്ദ്രന്റെ ബന്ധുവീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ട് പകലും ഒരു രാത്രിയും ഒളിച്ച് താമസിച്ച ഇവര്‍ പൊന്‍മുടി അണക്കെട്ടിലൂടെ വള്ളത്തില്‍ മറുകരയിലെത്തി രാജാക്കാട് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായി എന്നാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുരേന്ദ്രനെ കരിമലയിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവം നടന്ന ദിവസം സുരേന്ദ്രനും അളകമ്മയും കുഞ്ഞുമോന്റെ വീട്ടിലുണ്ടായിരുന്നാതായുള്ള സാക്ഷി മൊഴികളാണ് പോലീസിനെ വേഗത്തില്‍ പ്രതികളിലേക്കെത്തിച്ചത്. അളകമ്മ സുരേന്ദ്രന്റെ മൂന്നാമത്തെ ഭാര്യയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സുരേന്ദ്രന്‍ മുമ്ബ് മറ്റ് ചില കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Post Your Comments