തൃശൂര്‍: യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും എന്നാൽ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അതേസമയം ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്തരമൊരു നിലപാടില്ലെന്നും അദ്ദേഹം പറയുകയുണ്ടയായി.
ശബരിമലയെ കലാപ ഭൂമിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണ്. സര്‍ക്കാരിന് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ട്. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി പോകാത്തത് തന്നെ ഇതിന്റെ ഭാഗമായാണ്. സിപിഎമ്മിനെ പോലെ ജാതിമത പ്രീണനം നടത്തുന്ന വേറെ പാര്‍ട്ടിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളത്തെ അയോധ്യയാക്കാനാണ് ബിജെപി ശ്രമം. ഇത് നടക്കില്ല. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments