
കൊച്ചി: കൊള്ളപ്പലിശക്കാരൻ മഹാരാജ റിമാൻഡിൽ . അനധികൃത പണമിടപാട് കേസിൽ അറസ്റ്റിലായ കൊള്ളപ്പലിശക്കാരൻ മഹാരാജയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗമാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മഹാരാജയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം സ്വദേശി ഷാഹുൽ ഹമീദ് നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2017ൽ മഹാരാജയിൽ നിന്ന് ഷാഹുൽ ഹമീദ് രണ്ടുകോടി രൂപ വാങ്ങിയിരുന്നു. ഇതിൽ 65 ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ, പലിശയുൾപ്പെടെ മൂന്നുകോടി രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് മഹാരാജ ഭീഷണിപ്പെടുത്തിയെന്നാണ് ഷാഹുലിന്റെ പരാതി.
Post Your Comments