Latest NewsIndia

കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്

ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ കോഹിന്നൂര്‍ രത്‌നം മോഷ്ടിച്ചതല്ലെന്നും ഇഷ്ടാനുസരണം അത് ഇന്ത്യ അടിയറ വച്ചതാണെന്നും വ്യക്തമാക്കി കേന്ദ്ര പുരാവസ്തു വകുപ്പ് (എ.എസ്.ഐ). വിവരാവകാശ പ്രവര്‍ത്തകനായ രോഹിത് സഭര്‍വാള്‍, കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത് സമ്മാനമായാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടനില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂര്‍ രത്‌നം തിരിച്ചു കൊണ്ടു വരാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് ഘടകവിരുദ്ധമാണ് എ.എസ്.ഐയുടെ നിലപാട്.

ആംഗ്‌ളോ – സിക്ക് യുദ്ധത്തിലുണ്ടായ ചെലവ് നികത്തുന്നതിനുള്ള നഷ്ടപരിഹാരമായി 1849ല്‍ ഡല്‍ഹൗസി പ്രഭുവും പഞ്ചാബിലെ രാജാവായിരുന്ന ദുലീപ് സിംഗും ഒപ്പുവച്ച ലാഹോര്‍ ഉടന്പടി പ്രകാരമാണ് കോഹിന്നൂര്‍ രത്‌നം ലാഹോര്‍ മഹാരാജാവ് ഇംഗ്‌ളണ്ടിലെ രാജ്ഞിക്ക് മുന്നില്‍ അടിയറവയ്ക്കുകയായിരുന്നു എന്ന് എ.എസ്.ഐ അറിയിച്ചു.

ആള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനയാണ് കോഹിന്നൂര്‍ രത്‌നമടക്കം വിദേശത്തുള്ള അമൂല്യ വസ്തുക്കള്‍ ഇന്ത്യയില്‍ തിരികെ കൊണ്ടു വരാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായാണ് വിവരാവകാശ നിയമപ്രകാരം രോഹിത് അപേക്ഷ നല്‍കിയത്.

shortlink

Post Your Comments


Back to top button