തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു. പ്രതിപക്ഷ നേതാവും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സമിതിയിലെ അംഗങ്ങളായിരിക്കും. യുവ സംരഭകന്‍ എന്ന നിലയില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബൈജുവിനെയും ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും അംഗമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പല പദ്ധതികളും ചുവപ്പ്നാടയില്‍ കുരുങ്ങിപ്പോകുന്നു എന്നൊരു പരാതിയുണ്ട്. എന്നാല്‍ ചുവപ്പ് നാടയില്‍ കുരുങ്ങാതെ സമയബന്ധിതമായും ശാസ്ത്രീയമായും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments