ദുബായ്•ദുബായിലും വടക്കൻ എമിറേറ്റിലുമായി താമസിക്കുന്ന ജനങ്ങൾക്ക് അവരുടെ ബാങ്ക് വിവരങ്ങളും നിക്ഷേപവും അന്വേഷിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ വരുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചൊവ്വാഴ്ച അറിയിച്ചു.
കോൺസുലേറ്റിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന വ്യക്തി യു.എ.ഇയിലെ ചില കുടിയേറ്റ നിയമങ്ങൾ നിങ്ങൾ ലംഘിച്ചുണ്ടെന്നും, അതിനു നഷ്ടപരിഹാരമായി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കേണ്ടതുമുണ്ട് എന്നാണ് ആവശ്യപ്പെടുന്നത്
ഇത്തരം ടെലിഫോൺ കോളുകൾ തങ്ങൾ ഒരിക്കലും ചെയ്യുന്നില്ലെന്ന് കോൺസുലേറ്റ് പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കോളുകൾ ലഭിക്കുന്നവർ ഉടനെ കോൺസുലേറ്റിന് ഇ-മെയിൽ വഴി റിപ്പോർട്ട് ചെയ്യാനും അധികൃതർ ആവശ്യപ്പെടുന്നു.
അത്തരം കോളുകൾ ആരെങ്കിലും സ്വീകരിക്കുകയാണെങ്കിൽ, hoc.dubai@mea.gov.in and cgoffice.dubai@mea.gov.in എന്ന അഡ്രസ്സിൽ ഇമെയിൽ അയച്ച് കോൺസുലേറ്റിനെ അറിയിക്കുക
ഫോൺ കോളുകൾക്ക് പിന്നിലുള്ള വ്യക്തിയെയോ സംഘത്തെയോ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ദുബായിലെ കോൺസുലേറ്റ് പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Post Your Comments