കൊച്ചിന്മ കൊച്ചുവേളി – ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. 16319 കൊച്ചുവേളി ബാനസവാടി ഹംസഫര്‍ വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.05ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.45ന് ബാനസവാടിയിലെത്തും.. സ്റ്റോപ്പുകള്‍: കൊല്ലം (6.58), ചെങ്ങന്നൂര്‍ (രാത്രി 7.53), കോട്ടയം (9.13), എറണാകുളം ടൗണ്‍ (10.33), തൃശൂര്‍ (11.48), പാലക്കാട് (12.57), കോയമ്പത്തൂര്‍ (പുലര്‍ച്ചെ 2.45), ഈറോഡ് (4.15), സേലം (5.30), ബംഗാരപേട്ട് (8.43), വൈറ്റ്ഫീല്‍ഡ് (9.30), കൃഷ്ണരാജപുരം (9.48
മടക്ക ട്രെയിന്‍ (16320) വെളളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7ന് ബാനസവാടിയില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.05നു കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകള്‍: കൃഷ്ണരാജപുരം (രാത്രി 7.11), വൈറ്റ്ഫീല്‍ഡ് (7.21), ബംഗാരപേട്ട് (8.01), സേലം (10.35), ഈറോഡ് (11.30),കോയമ്പത്തൂര്‍ (പുലര്‍ച്ചെ 1.00), പാലക്കാട് (2.07), തൃശൂര്‍ (3.08), എറണാകുളം ടൗണ്‍ (4.28), കോട്ടയം (5.43), ചെങ്ങന്നൂര്‍ (6.19), കൊല്ലം (7.28).
സര്‍വീസ് 20ന് രാവിലെ 11നു കൊച്ചുവേളിയില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്ഥിരം സര്‍വീസ് ബാനസവാടിയില്‍നിന്നു 21നും കൊച്ചുവേളിയില്‍നിന്നു 25നും ആരംഭിക്കും. സര്‍വീസ് പ്രതിദിനമാക്കുമെന്നു റെയില്‍വേ പറയുന്നുണ്ടെങ്കിലും ബയ്യപ്പനഹള്ളി ടെര്‍മിനല്‍ വരുന്നതു വരെ സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കണമെന്നും കേരളത്തില്‍നിന്നു ഞായറാഴ്ച ബെംഗളൂരുവിലേക്കു പോകുന്ന തരത്തില്‍ സര്‍വീസ് പുനക്രമീകരിക്കണമെന്നും യാത്രക്കാര്‍ പറഞ്ഞു.
Post Your Comments