KeralaLatest News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍

ഇടുക്കിയിലും വയനാട്ടിലുമാണ് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍. ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ പടിഞ്ഞാറന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കിയിലും വയനാട്ടിലുമാണ് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ കാലാവസ്ഥാവകുപ്പ് നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ളവരെ വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒരു മണി മുതല്‍ ചൊവ്വാഴ്ച രാത്രി ഒരു മണി വരെയുള്ള സമയങ്ങളില്‍ കടലില്‍ പോകുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വിലക്കിയിട്ടുണ്ട്.വേലിയേറ്റ സാധ്യതയുള്ള ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button