Latest NewsInternational

മുട്ടയ്ക്ക് കാവലിരിക്കുകയാണ് ഈ ‘സവവര്‍ഗാുരാഗികള്‍’

മെല്‍ബോണ്‍•ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള സീലൈഫ് അക്വേറിയത്തിലെ രണ്ട് ആണ്‍ പെന്‍ഗ്വിനുകളാണ് മാജിക്കും സ്‌ഫെന്നും. എപ്പോഴും ഒരുമിച്ചാണ് ഇരുവരുടെയും നടത്തം. ജന്റൂ വിഭാഗത്തില്‍ ഇവ പ്രജനനകാലമായപ്പോള്‍ ചെറിയ ഐസുകട്ടകള്‍ കൊണ്ട് സ്വന്തമായൊരു കൂടണ്ടാക്കി. ഇതോടെ ഇവര്‍ ‘സ്വവര്‍ഗാനുരാഗിക’ളാണെന്ന നിഗമനത്തിലാണ് അക്വേറിയം നടത്തിപ്പുകാര്‍. ആണുംപെണ്ണും കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വം ഒരുപോലെ ഏറ്റെടുക്കാറുണ്ട് ഈ വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനുകള്‍.

കൂടൊരുക്കിയ മാജിക്കും സ്‌ഫെന്നും മുട്ടയ്ക്ക് അടയിരിക്കുമോയെന്നൊരു പരീക്ഷണം നടത്താന്‍ അക്വേറിയം അധികൃതര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ട് ഡമ്മി മുട്ടകള്‍ കൂട്ടില്‍വെച്ചു. മുട്ടകള്‍ ഇരുവരും ശ്രദ്ധയോടെ പരിപാലിച്ചു അതോടെ യഥാര്‍ഥ മുട്ടകള്‍ നല്‍കിയിരിക്കുകയാണ് എന്ന് എ.ബി.സി. ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മൃഗശാലകളില്‍ ഒരേലിംഗത്തില്‍പ്പെട്ട പെന്‍ഗ്വിനുകള്‍ അടയിരിക്കുന്ന ആദ്യസംഭവമല്ല ഇതെന്ന് അക്വേറിയം സൂപ്പര്‍വൈസര്‍ ടിഷ് ഹനാന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button