തിരുവനന്തപുരം: ഡിപ്പോയിലുള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ഡിപ്പോയില്‍ ആരംഭിച്ച മിന്നല്‍ സമരം തിരുവനന്തപുരത്ത് പിന്‍വലിച്ചു. ഇവിടെ ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരരംഗത്തുള്ളത്.
യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഡിപ്പോയിലുള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം ഇപ്പോള്‍ നടക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ച നടത്തും.ചൊവ്വാഴ്ച രാവിലെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി.
Post Your Comments