പാരീസ്: പ്രളയം നാശം വിതച്ച ഫ്രാന്‍സില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഔഡി മേഖലയില്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച 13 പേരില്‍ ഒന്‍പതു പേരും ഔഡിയിലെ ട്രെബെസ് പട്ടണവാസികളാണ്. ട്രെബെസില്‍ പ്രളയജലം 23 അടിവരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
പ്രളയത്തില്‍പ്പെട്ട് നിരവധിപ്പേര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ അഭയം തേടി. ഏഴോളം ഹെലികോപ്റ്ററുകളും 700 ലേറെ രക്ഷാപ്രവര്‍ത്തകരുമാണ് പ്രളബാധിത മേഖലയിലെ രക്ഷാപ്രവര്‍ത്ത രംഗത്തുള്ളത്. എന്നാല്‍ കണക്കില്‍ തെറ്റുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നിട്ടുണ്ടാകാമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments