ഹൈഫ: ഇസ്രായേലിലെ സൗന്ദര്യ മത്സരവേദിയില്‍ അണിനിരന്ന പന്ത്രണ്ടുപേരും അതീവ സുന്ദരിമാര്‍. ശിരസില്‍ കല്ല് പതിപ്പിച്ച അലങ്കാരങ്ങള്‍, ഭംഗിയായി മേക്കപ്പിട്ട് സുന്ദരമായ വസ്ത്രം ധരിച്ച് അനുഭവിച്ചു തീര്‍ത്ത കറുത്ത ദിനങ്ങളുടെ സ്മരണകള്‍ കാറ്റില്‍ പറത്തി സൗന്ദര്യപ്പട്ടത്തിനായി ആ മുത്തശ്ശിമാര്‍ മത്സരിച്ചു. ഒടുവില്‍ കിരീടം ചൂടിയത് ടോവ റിങ്ങര്‍ എന്ന തൊണ്ണൂറ്റിമൂന്നുകാരി.
മത്സരത്തില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കളും കൊച്ചുമക്കളുമെല്ലാം സദസ്സില്‍ എത്തിയിരുന്നു. യുദ്ധകാലത്തെ യൂറോപ്പില്‍ യൗവനം നഷ്ടപ്പെടുത്തേണ്ടി വന്ന, ഒടുവില്‍ ഇസ്രയേലിലേക്കു കുടിയേറി ജീവിതം വീണ്ടെടുത്തവരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്.
ഓഷ്വിറ്റ്സിലെ നാസി തടങ്കല്‍ പാളയത്തിലെ കൂട്ടക്കുരുതിയില്‍ മാതാപിതാക്കളെയും 4 സഹോദരിമാരെയും മുത്തശ്ശിയെയും നഷ്ടമായതാണ് ടോവയ്ക്ക്. ആ ദുരിത കാലങ്ങള്‍ താണ്ടിയ ആത്മവിശ്വാസത്തില്‍ അവര്‍ പറയുന്നു, ‘ഈ നേട്ടം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.’ കണ്ടു നിന്നവരും സ്മരണകള്‍ അയവിറക്കി മത്സരവേദിയുടെ മാറ്റ് കൂട്ടി.
Post Your Comments