KeralaLatest News

ബിഷപ് ഫ്രാങ്കോയുടെ ജാമ്യം; നാളെ ജീവനോടെ ഉണ്ടാകുമോയെന്നറിയില്ലെന്ന് സിസ്റ്റർ അനുപമ

ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകള്‍ക്ക് നിലവിൽ സുരക്ഷാ ഭീഷണിയുണ്ട്

ബിഷപ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകള്‍ക്ക് നിലവിൽ സുരക്ഷാ ഭീഷണിയുണ്ട് അതിനാൽ നാളെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ബിഷപ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 25-ാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഫ്രാങ്കോ കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, ഇതിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button