തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ദ ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ് ഡയലോഗ് 2018ല്‍ പങ്കെടുത്ത് ശശി തരൂർ വ്യക്തമാക്കിയത്. എന്നാല്‍ ഒരു ഹിന്ദുവും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്.
ഭൂരിഭാഗം ഹിന്ദുക്കളും രാമന്റെ ജന്മസ്ഥലമെന്ന് അവര്‍ വിശ്വസിക്കുന്നിടത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
I condemn the malicious distortion of my words by some media in the service of political masters. I said: “most Hindus would want a temple at what they believe to be Ram’s birthplace. But no good Hindu would want it to be built by destroying another’s place of worship.”
— Shashi Tharoor (@ShashiTharoor) October 15, 2018
Post Your Comments