കോഴിക്കോട്: രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്മാറിയതിന് പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എംടിയെ വീട്ടില്‍ പോയി സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടെ എംടിയുടെ വസതിയില്‍ പോയാണ് ശ്രീകുമാര്‍മേനോന്‍ കൂടിക്കാഴ്ച നടത്തിയത്. സിനിമ ആരംഭിക്കാന്‍ വൈകിയതില്‍ എംടിയോട് മാപ്പ് പറഞ്ഞെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
രണ്ടാമൂഴം നിയമയുദ്ധമാക്കി മാറ്റില്ലെന്നും നടിയെ ആക്രമിച്ച കേസുമായി സിനിമയെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു നടപടിയെന്ന് എം.ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സമീപനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Post Your Comments