Latest NewsKeralaIndia

‘ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ല’- എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശ ധനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് എസ്.ഡി.പി.ഐപാർട്ടി ഔദ്യോഗിക വെബ്‌സൈറ്റ്..

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍ ശ്രമിച്ചുവെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ലെന്നായിരുന്നു മല്ലു സൈബര്‍ സോള്‍ജിയേഴ്സ് നല്‍കിയ സന്ദേശം.

കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാറാത്ത് എസ്.ഡി.പി.ഐ/പി.എഫ്.ഐ പ്രവര്‍ത്തകര്‍ തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ എന്‍.ഐ.എ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.ഇത് കൂടാതെ 2016 ഒക്ടോബര്‍ 6ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആര്‍.രൂദ്രേഷിനെ കൊലപ്പെടുത്തിയത് തീവ്രവാദപരമായ ഒരു സംഭവമാണെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നുവെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഭാരത സർക്കാർ ഔദ്യോഗിക ലോഗോയും MyGov ലോഗോയും അനധികൃതമായി ഉപയോഗിച്ച് വിദേശ ധനസഹായം വരെ സ്വീകരിക്കാനുള്ള ലിങ്കും പബ്ലിഷ് ചെയ്ത് എസ്.ഡി.പി.ഐപാർട്ടി ഔദ്യോഗിക വെബ്‌സൈറ്റ്..

എസ്.ഡി.പി.ഐ / പി എഫ് ഐ പ്രവർത്തകർ കണ്ണൂർ ജില്ലയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാറാത്ത് തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തതിന് എൻ ഐ എ യിൽ കേസ് നമ്പർ : RC-05/2013/NIA/KOC ആയി ഇപ്പോഴും കേസ് നിലവിൽ ഉണ്ട്.

2016 ഒക്ടോബർ 6ന് എസ്.ഡി.പി.ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർ രൂദ്രേഷ് ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എൻ ഐ എ സ്‌പെഷൽ കോർട്ട് ബാംഗളൂരു വിൽ സമർപ്പിച്ച ചാർജ് ഷീറ്റിൽ പറഞ്ഞിരിക്കുന്നതും എസ്.ഡി.പി.ഐയുടെത് ‘ ക്ലിയർ ആക്ട് ഓഫ് ടെററിസം’ എന്നാണ്.
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ വെറുമൊരു ചുവരെഴുത്തിന്റെ പേര് പറഞ്ഞു നടത്തിയ കൊലപാതികവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രതികളും SDPI/ പോഷക സംഘടനിൽ പെട്ടവർ മാത്രമാണ്..

കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട ,കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തമായി പരാമർശിക്കുന്നുണ്ട്. അതുകൊണ്ടും തീർന്നില്ല.. സ്ക്രീന്ഷോട്ടുകൾ നോക്കുക.. സോഷ്യൽ മീഡിയകളിൽ വ്യാപകമായി എസ്.ഡി.പി.ഐ പ്രവർത്തകർ പരസ്യമായി നടത്തുന്ന നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. കണ്ണൂർ നാറാത്ത് തീവ്രവാദ ക്യാമ്പും ആയുധ പരിശീലനവും നടത്തി എൻ ഐ എ യുടെ പിടിയ എസ്.ഡി.പി.ഐ തീവ്രവാദികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ ഏറെയാണ്.

അതേ ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യൻ ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ശക്തിയെയും വളരാൻ ഞങ്ങൾ അനുവദിക്കില്ല..

ഇന്ത്യൻ ദേശീശയ തകർത്ത് ഇന്ത്യ മുഴുവൻ വർഗ്ഗീയതയും തീവ്രവാദവും വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന – ഇന്ത്യൻ ഗവണ്മെന്റ് ഔദ്യോഗിക ചിഹ്നങ്ങൾ ദുര്യുപയോഗം ചെയ്ത എസ്.ഡി.പി.ഐ ഔദ്യോഗിക വെബ്‌സൈറ്റ് , രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഞങ്ങൾ #Mallu_Cyber_sodiers തകർത്തതായി അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button