മുംബൈ ∙ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയിൽ ബിനാമി നിയമ പ്രകാരം നോട്ടിസ് അയച്ചത്.
ഇതിൽ നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാണാവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു നോട്ടിസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകൾക്കും അന്വേഷണങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
Post Your Comments