കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അതീവ സുരക്ഷമേഖലയില്‍ സിപിഎം നേതാക്കള്‍ കടന്നു കയറി ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി. ഐ.എന്‍.ടി.യു സി നേതാവ് കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ സി.പി.എമ്മുകാര്‍ കയറുകയും ഫയര്‍ എഞ്ചിനില്‍ കയറി ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കിയാല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം കെ ദിവാകരനും പഴശ്ശി ലോക്കല്‍ കമ്മിറ്റിയംഗം അജേഷും സുരക്ഷാ മേഖലയില്‍ കയറി ഫോട്ടോയെടുത്തത്.
Post Your Comments