ബംഗളൂരു: എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു. കര്‍ണാടകയില്‍ 177 പേര്‍ക്ക് കൂടിയാണ് ഞായറാഴ്ച എച്ച്1എന്‍1 സ്ഥിരീകരിച്ചത്. പ്രതിരോധ ശേഷി കുറഞ്ഞ ഗര്‍ഭിണികളെയും മുതിര്‍ന്ന പൗരന്മാരെയുമാണ് ‘ഇന്‍ഫ്‌ലുവന്‍സ-എ’ വൈറസ് കൂടുതലായി ബാധിക്കുന്നത്. കഴിഞ്ഞ ദിവസം എച്ച്1എന്‍1 പകര്‍ച്ചപ്പനി ബാധിതര്‍ 400 കവിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
ബംഗളൂരുവിന് പുറത്ത് 37 രോഗം സ്ഥിരീകരിച്ചു. ബംഗളൂരു നഗരത്തില്‍ തീര്‍ഥഹള്ളിയിലാണ് ഏറ്റവുമധികം എച്ച1എന്‍1 ബാധിതരെ കണ്ടെത്തിയത്. 28 പേര്‍ക്കാണ് ഇവിടെ പനി സ്ഥിരീകരിച്ചത്. എച്ച്1എന്‍1 പനിക്കു പുറമെ ഡെങ്കി, ചിക്കുന്‍ഗുനിയിയ വൈറസ് ബാധയും വ്യാപകമായുണ്ട്. സംസ്ഥാനത്ത് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും അധികൃതര്‍ അറയിച്ചു.
Post Your Comments