KeralaLatest News

ചേകന്നൂര്‍ മൗലവി കേസ്; ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു

കൊച്ചി: പ്രശസ്തമായ ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേസമയം, കോര്‍പസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് വിധി. കോര്‍പസ് ഡെലിക്റ്റി പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്.

എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്. ആകെ ഒമ്പത് പേരുണ്ടായിരുന്ന പ്രതിപ്പട്ടികയില്‍ എട്ട് പേരെ നേരത്തേ വിട്ടയച്ചിരുന്നു. 2010ലാണ് സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

https://youtu.be/sQxT-MlxGgc

shortlink

Related Articles

Post Your Comments

Related Articles


Back to top button