റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി പാര്‍ട്ടി വിടുകയാണെന്ന റിപ്പോർട്ടുകൾ. അജിത് ജോഗി പാര്‍ട്ടി വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ഇവര്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പാര്‍ട്ടി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അവരുടെ പരാതി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനും നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
അജിത് ജോഗി രേണുവുമായി ചര്‍ച്ച നടത്തികഴിഞ്ഞു. ഇവര്‍ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ചേരുമെന്നാണ് സൂചന. അതേസമയം പ്രതിപക്ഷ ഐക്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സിപിഐയാണ് ജോഗിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ജോഗി കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് പറഞ്ഞെങ്കിലും അതിന് കോണ്‍ഗ്രസിന് താല്പര്യമില്ലെന്നാണ് സൂചന.
Post Your Comments