KeralaLatest News

ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന്

ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന് . സുരേഷിന്റെ ‘താജ്മഹൽ ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഒക്ടോബർ 27 ന് തൃപ്പൂണിത്തുറയിൽ നടക്കുന്ന ചെറുകാട് അനുസ്മരണ ചടങ്ങിൽ വെച്ച് വിദ്യാഭ്യസ മന്ത്രി സി.രവീന്ദ്രനാഥ് അവാർഡ് സമ്മാനിക്കും. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച സമയത്ത് തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ കവിതയായിരുന്നു താജ്മഹൽ. 2015 മുതൽ 18 വരെ എഴുതിയ 35 കവിതകളുടെ സമാഹാരത്തിനാണ് ചെറുകാട് പുരസ്കാരം.

ഒന്നര പതിറ്റാണ്ടിലേറെയായി മലയാള കവിതയിൽ സജീവമാണ് ഒ പി സുരേഷ്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ‘പല കാലങ്ങളിൽ ഒരു പൂവ്’, ‘വെറുതെയിരിക്കുവിൻ’, ‘ഏകാകികളുടെ ആൾക്കൂട്ടം’ എന്നിവയാണ് സുരേഷിന്റെ മറ്റ് കൃതികൾ. മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയാണ് സുരേഷ്. അധ്യാപനം, മാർക്കറ്റിങ്, പത്രപ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button