KeralaLatest News

വിദേശ ജോലിവാഗ്ദാനം ചെയ്ത് ഇരുപത്തഞ്ചുകാരി തട്ടിയെടുത്തത് ലക്ഷങ്ങൾ

കാസര്‍ഗോഡ്: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കാസര്‍ഗോഡുകാരി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഫേസ്ബുക്കിലൂടെ ബുക്കിലൂടെ നടത്തിയ തൊഴില്‍ തട്ടിപ്പിന് കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 16പേരാണ് ഇരയായത്. ഒരാളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി 25കാരിയായ ഇവര്‍ നാടുവിടുകയായിരുന്നു

വഞ്ചിതരായത് മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 16 പേരാണ് . .അഞ്ജു ബേബി എന്ന കാസര്‍ഗോഡ് സ്വദേശിനിയാണ് വിദ​ഗ്ദമായി തട്ടിപ്പ് നടത്തിയത് .യുഎഇയിലെ റാസല്‍ഖൈമ ഖലീഫ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്താണ് നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം ഈടാക്കിയതായത് പരാതി. യുഎഇയില്‍ ജോലി ചെയ്യുന്നവരും തൊഴിലന്വേഷിച്ച് സന്ദര്‍ശകവിസയിലെത്തിയവരും 25 വയസുകാരിയുടെ തട്ടിപ്പിനിരയായവരില്‍പെടുന്നു. ലക്ഷങ്ങളുമായി കാസര്‍ഗോഡേക്ക് മുങ്ങിയ ചെറുപുഴ സ്വദേശിക്കെതിരെ നാട്ടില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല

അഞ്ചു വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഉടന്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവരുമെന്ന് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചതിനാല്‍ ഉള്ള ജോലിയില്‍ നിന്ന് രാജിവച്ചവരും കൂട്ടത്തിലുണ്ട്. അഞ്ജുവിനെതിരെ റാസല്‍ഖൈമ പോലീസില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിനു പുറമെ ദില്ലി, മുംബൈ, ബംഗലൂരു എന്നിവിടങ്ങളിലുള്ളവരും തട്ടിപ്പിനിരയായതായാണ് പോലീസിന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button