വത്തിക്കാന്‍ സിറ്റി: 1963 മുതല്‍ 1978 വരെ കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970ല്‍ കുര്‍ബാനമധ്യേ രക്തസാക്ഷിത്വം വരിച്ച സാല്‍വദോര്‍ ആര്‍ച്ച് ബിഷപ്പ് ഓസ്കര് റൊമേറോ എന്നിവരടക്കം 7 ഏഴ് പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്.
മനില വിമാനത്താവളത്തില്‍ അക്രമിയുടെ കുത്തേറ്റപ്പോള്‍ പോള്‍ ആറാമന്‍ ധരിച്ചിരുന്ന ഷര്‍ട്ട്, റൊമേറോയുടെ അസ്ഥി തുടങ്ങിയ ഭൗതികാവശിഷ്ട്ങ്ങള് ഉയര്‍ത്തപ്പെട്ട ഈ വിശുദ്ധരുടെതായി അള്‍ത്താരവണക്കത്തിനായി അള്‍ത്താരയില്‍ വെച്ചിരുന്നു. ജോണ്‍ 23ാമന്‍, ജോണ്‍പോള്‍ രണ്ടാമന് എന്നിവരെ കൂടാതെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധനായി ഉയര്‍ത്തുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പോള്‍ ആറാമനെ ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകന് എന്നാണ് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചത്.
ലത്തീനു പകരം പ്രാദേശിക ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കാനും ഇതര മതങ്ങളോടുള്ള തുറന്ന ആദരവ് പ്രഖ്യാപിക്കാനും ജൂതരുമായി പുനരൈക്യ ശ്രമങ്ങള്‍ക്കു തുടക്കമിടാനും തീരുമാനിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1962-65) പ്രധാനകാലത്ത് സഭയെ നയിച്ച അദ്ദേഹം 1978 ല്‍ കാലം ചെയ്തു. അന്യരാജ്യങ്ങളിലെ വിശ്വാസികളെ അനുഗ്രഹിക്കാന്‍ ഇറ്റലിക്കു പുറത്തേക്കു സഞ്ചരിക്കുന്നതിനു തുടക്കമിട്ട വ്യക്തിയാണ് പോള്‍ ആറാമന്‍. ഗര്‍ഭനിരോധനം, ലൈംഗിക അരാജകത്വം തുടങ്ങിയ ദുഷ്പ്രവര്‍ത്തികള്‍ സര്‍വ സാധാരണമായ കാലത്ത് കൃത്രിമ ഗര്‍ഭനിരോധനത്തിനെതിരെ കര്‍ക്കശ നിലപാടെടുക്കുകയും ചെയ്തിരുന്നു. മനുഷ്യ ജീവനെ ഇല്ലാതാക്കുന്ന ഒരുപ്രവര്‍ത്തിയും പൊറുക്കില്ലെന്ന് പ്രഖ്യാപിച്ച് 1968ല്‍ ‘ഹ്യൂമാനെ വീത്തെ’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിക്കുകയും ചെയ്തു.
Post Your Comments