തിരുവനന്തപുരം: സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഒരുതരത്തിലുമുളള ചര്‍ച്ചക്കും എന്‍ഡിഎ ഇനി തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. മുന്നണി വുരുദ്ധ നിലപാട് സ്വീകരിച്ചതിനാലാണ് പാര്‍ട്ടി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് കാരണമായി തീര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. സികെ ജാനു മുന്നണി വിട്ടത് അത്ഭുതാവഹമായ ഒരു കാര്യമായി തോന്നുന്നില്ലെന്നും ഈ കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി.
മുന്നണിയില്‍ എത്തുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നേതൃത്വം നിറവേറ്റാത്തതാണ് മുന്നണിയില്‍ നിന്ന് ഒഴിയാന്‍ പ്രേരിപ്പിച്ചതെന്ന് സി.കെ ജാനു അറിയിച്ചു. കോഴിക്കോടു നടന്ന ജനാധിപത്യ രാഷ്ട്രീയസഭ നേതൃയോഗത്തിനു ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ആരുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ കോടതി വിധിയോട് സമമായ താല്‍പര്യമായിരുന്നു സികെ ജാനു പ്രകടിപ്പിച്ചിരുന്നത്. അത് മാത്രമല്ല ശബരിമലയില്‍ മൂര്‍ത്തിയെ പൂജിക്കുന്നതിനുളള അവകാശവും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ജാനു ആവശ്യപ്പെട്ടിരുന്നു.
Post Your Comments