ചാലക്കുടി: കഴിഞ്ഞ ദിവസം നടന്ന എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട തെഴിവുകള്ക്കായി പോലീസ് അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു . മൊബെെല്‍ ടവറുകളും റെയില്‍വേ സ്റ്റേഷനും സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകൂടാതെ അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് കേരളത്തിന്റെ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം , ചാലക്കുടി , എറണാകുളം തുടങ്ങിയ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണത്തിന്റെ ഗതി പുരോഗമിക്കുന്നത്. എറണാകുളത്ത് നിന്നുളള സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
ചാലക്കുടിയില്‍ നിന്നുളള സംഘം ഉടന്‍ ഗോവയിലേക്കും തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവര്‍ സംഘത്തിന്റെയും അന്വേഷണ ചുമതല എെജിക്കാണ്. കവര്‍ച്ച നടന്ന സ്ഥലങ്ങളും രക്ഷപ്പെടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മൊബൈല്‍ ടവര്‍ പരിശോധന. ശ്രമകരമായ ദൗത്യമാണെങ്കിലും നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ചാലക്കുടിയില്‍ ജുവലറി കവര്‍ച്ചകേസില്‍ തുമ്പുണ്ടായത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് . ചാലക്കുടിയില്‍ എടിഎം കൗണ്ടറില്‍ കണ്ട പ്രതികള്‍ തന്നെയാണോ റെയില്‍വേ സ്റ്റേഷന് ക്യാമറയില്‍ കണ്ടതെന്ന് പോലീസിന് സംശയം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തടിച്ച ശരീരമുളള ആള് ഇരു സ്ഥലത്തും ക്യാമറയില്‍ പതിഞ്ഞിട്ടില്ല എന്നതാണ് പോലീസിനെ കുഴക്കുന്നത്.
Post Your Comments